പോസ്റ്റുകള്‍

ഹിജറയും ആഘോള ദ അവത്തുകാരും..

https://youtu.be/3ywnIk74uIA بسم الله الرحمن الرحيم *നേരായ വഴി തെറ്റായ വ്യക്യാനങ്ങളില്‍ നിന്ന് മുക്തമാണ്....!* ഇസ്ലാമിക ശരീഅത് ഉള്ള മദീനയില്‍ റസൂലിﷺ ന്റെ കൂടെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് നാട്ടില്‍ ജീവിച്ച് മരിക്കലാണ് എന്ന് ഭരണഖടനയും ഇവിടെയുള്ള ദ'വ സമിതിയുടെ കാര്യവും അവര്‍ അമ്പലങ്ങളിലും മറ്റു നടത്തുന്ന പ്രബോധനവും അറിഞ്ഞാല്‍ അല്ലാഹുവിന്‍റെ റസൂല്‍ﷺ തന്നെ പറയും എന്ന സങ്കല്‍പ്പിക കഥയ്ക്ക് ന്യായീകരണം എന്നവണ്ണം ഒരു ഹദീസ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌... പ്രസ്തുത ഹദീസും അതിനെ ഇസ്ലാമിക ലോകത്തെ ഉലമാക്കള്‍ വിശദീകരിച്ച രീതിയും പരിശോദിക്കാതെ ചില സഹോദരങ്ങള്‍ അത്തരം വിശദീകരണം വ്യാപകമായി പ്രചരിപ്പിക്കുന്നത് കാണുന്നു.. അതിനാല്‍ ഹദീസും അതിനെ ഉലമാക്കള്‍ വിശദീകരിച്ചതും സത്യം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു.. عن أَبُو سَعِيدٍ الْخُدْرِىُّ أَنَّ أَعْرَابِيًّا سَأَلَ رَسُولَ اللَّهِ -صلى الله عليه وسلم- عَنِ الْهِجْرَةِ فَقَالَ « وَيْحَكَ إِنَّ شَأْنَ الْهِجْرَةِ لَشَدِيدٌ فَهَلْ لَكَ مِنْ إِبِلٍ ». قَالَ نَعَمْ. قَالَ « فَهَلْ تُؤْتِى صَدَقَتَهَا ». قَالَ نَعَمْ. ق

സലഫിയ്യത്തിനെ തകർക്കാൻ "സലഫിസം" ആരോപിക്കിന്നവർ അറിയുക..

എന്തു കൊണ്ടു "സലഫിസം" ? -2 ലോകത്തു സലഫിസം ചർച്ച ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. മുമ്പും പലവട്ടം പല രൂപത്തിൽ സാമൂഹിക വേദികളിൽ അതു ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ, അന്ധൻ ആനയെക്കണ്ട പോലെയാണ് പലപ്പോഴും പലരും വിലയിരുത്തിയത് എന്നു മാത്രം. സലഫുകൾ, അഥവാ സ്വഹാബത്ത് എങ്ങിനെ ദീനിനെ സ്വീകരിച്ചോ അതു പോലെ കലർപ്പില്ലാതെ സ്വീകരിക്കുകയും അമൽ ചെയ്യുകയും ചെയ്യാൻ ആഗ്രഹിക്കുന്നവർ, തീർച്ചയായും സമൂഹത്തിൽ അന്യവൽക്കരിക്കപ്പെടുകയും അപരിചിതത്വം നേരിടുകയും ചെയ്യും. അതു അവരുടെ കുഴപ്പമല്ല. ആനുകാലിക സമൂഹത്തിലെവിടെയും സലഫികൾ ആളെക്കൊല്ലുകയോ ബോമ്പ്  സ് ഫോടനം നടത്തുകയോ ചെയ്യുന്നത് പോയിട്ടു ഒരു ഉറുമ്പിനെ പോലും നോവിച്ചു വിട്ടതായി ഒരു "മാധ്യമ" ഹിജഡയും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിട്ടും തീർത്താൽ തീരാത്ത അന്തിചർച്ചകളിലും അന്വേഷണങ്ങളിലും കുഴിച്ചിട്ടാൽ കുരുക്കാത്ത പെരും നുണകളിലൂടെ സലഫികൾ വേട്ടയാടപ്പെടുകയാണ്! ഐസിസിൽ തുടങ്ങിയ അന്വേഷണങ്ങൾ ഒടുവിൽ ചെന്നവസാനിക്കുന്നത് നിരുപദ്രവകാരികൾ എന്നു അവർ തന്നെ ആണയിടുന്ന സലഫികളിലാണ് എന്നത് ഒട്ടധികം ആശ്ചര്യജനകം തന്നെ. തീർത്തും നിരുപദ്രവകാരിയും ചിരപരിചിതവുമായ ആട് എന്ന ജീവിയും ഇ

ക്വുബൂരികളുമായുള്ള വിവാഹബന്ധം ..

ഇമേജ്
*കുബൂരികൾ അറുത്തത് ഭക്ഷിക്കുന്നതിന്റെയും അവരുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നതിന്റെയും വിധി*. *ശൈഖ് സ്വാലിഹ് അൽ-ഫൗസാൻ - حفظه الله تعالى* سؤال:  هل الذين يدعون أصحاب القبور ويسألونهم نأكل ذبائحهم ونتزوج منهم؟ الجواب: لا تأكل ذبائحهم ولا تتزوج منهم لأنهم مشركون وذبائحهم حرام، ولا تتزوج منهم إلا إذا كانت بناتهم مسلمات موحدات. *ചോദ്യം:* *കബറാളികളോട്‌ ദുആ ചെയ്യുകയും, അവരോട് (സഹായം) ചോദിക്കുകയും ചെയ്യുന്നവർ അറുത്തത് ഭക്ഷിക്കാൻ പറ്റുമോ? അവരിൽ നിന്ന് വിവാഹം കഴിക്കാൻ പറ്റുമോ?* ഉത്തരം: അവരറുത്തത്‌ ഭക്ഷിക്കാൻ പാടില്ല, അവരിൽ നിന്ന് വിവാഹം കഴിക്കാനും പാടില്ല. *കാരണം അവർ മുശ്'രിക്കീങ്ങൾ (അല്ലാഹുവിൽ പങ്കുചേർക്കുന്നവർ ) ആണ്. അവർ അറുത്തത് നിഷിദ്ധമാകുന്നു*. അവരിൽപെട്ട തൗഹീദുള്ള മുസ്ലിങ്ങളായിട്ടുള്ള പെൺകുട്ടികളെയല്ലാതെ അവരിൽ നിന്നും നിങ്ങൾ വിവാഹം കഴിക്കരുത്. 🔗 http://www.alfawzan.af.org.sa/node/1456

റിയാളുസ്സ്വാലീഹീൻ..ഹദീഥ് പാഠം

റിയാദുസ്വാലിഹീൻ - വിഷയം: സല്‍കര്‍മ്മങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കല്‍ വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക് കാലം ദീര്‍ഘിച്ച് പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. (ഹദീദ്: 16 ) പിന്നീട് അവരുടെ പിന്നിലായി നാം നമ്മുടെ ദൂതന്‍മാരെ തുടര്‍ന്നയച്ചു. മര്‍യമിന്റെ മകന്‍ ഈസാ(അ)യെയും നാം തുടര്‍ന്നയച്ചു. അദ്ദേഹത്തിന് നാം ഇന്‍ജീല്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കൃപയും കരുണയും ഉണ്ടാക്കി.  സന്യാസജീവിതത്തെ അവര്‍ സ്വയം പുതുതായി നിര്‍മിച്ചു. അല്ലാഹുവിന്റെ പ്രീതി തേടേണ്ടതിന് (വേണ്ടി  അവരതു ചെയ്തു) എന്നല്ലാതെ, നാം അവര്‍ക്കത് നിയമമാക്കിയി ട്ടുണ്ടായിരുന്നില്ല. എന്നിട്ട് അവരത് പാലിക്കേ മുറപ്രകാരം പാലിച്ചതുമില്ല. (സൂറ: ഹദീദ്: 27) ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങള്‍ ആകരുത്. (നഹ്‌ല്:92 ) ഉറപ്പായ കാര്യം (മരണം